nirmmal-kumar
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗം ഗുരുദേവ കൃതി പാരായണത്തിൽ സമ്മാനം നേടിയ തായിക്കാട്ടുകര ശാഖാംഗം ശ്വേത വിബിന് യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ നിർമ്മൽകുമാർ സമ്മാനം നൽകുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖ പ്രസിഡന്റ് മനോഹരൻ തറയിൽ, ശാഖ സെക്രട്ടി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം സി.പി. ബേബി എന്നിവർ സംസാരിച്ചു. ഏകാത്മകം മെഗാമോഹിനിയാട്ടത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച ലത ഗോപാലകൃഷ്ണൻ,

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗം ഗുരുദേവ കൃതി പാരായണത്തിൽ സമ്മാനം ശാഖയിലെ ശ്വേത വിപിൻ എന്നിവരെ ആദരിച്ചു.