കാലടി :കാലടി സഫ്തർഹാഷ്മി കലാസമതി അന്തരിച്ച കവയിത്രി സുഗതകുമാരിയെയും ,കവിനീലംപേരൂർ മധുസൂതനനെയും അനുസ്മരിച്ചു. ബേബി കാക്കശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.മണി അദ്ധ്യക്ഷനായി. എം .എൻ. കുട്ടപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി .കെ .കുഞ്ഞപ്പൻ, കെ .പി .പോളി, കെ. കെ .രാജേഷ് എന്നിവർ പങ്കെടുത്തു.