ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയുടെ കീഴിലുള്ള പുഷ്പനാഗർ കുമാരനാശാൻ പ്രാത്ഥന കുടുംബ യൂണിറ്റ് പുഷ്പ നഗറിൽ ശ്രീനാരായണ ഗുരുദേവ പ്രതിമ സ്ഥാപിച്ചു. കോലാട്ടുകാവ് ഭഗവതി ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് മോഹൻ മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു സമർപ്പണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖ വൈസ് പ്രസിഡന്റ് ടി.എ. അച്ചുതൻ, സെക്രട്ടറി സി.ഡി. സലിലൻ, യൂണിറ്റ് കൺവീനർ കുട്ടൻ കാരക്കൽ എന്നിവർ സംസാരിച്ചു.