library
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കല്ലുർക്കാട് കോസ് മോ പൊളിറ്റൻ ലൈബ്രറിയിൽ കർഷക സംഗമത്തിൽ ലൈബ്രറി പ്രസിഡന്റും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ: ജോസ് അഗസ്ത്യൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു

മൂവാറ്റുപുഴ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കല്ലുർക്കാട് കോസ് മോ പൊളിറ്റൻ ലൈബ്രറിയിൽ കർഷക സംഗമം. കല്ലൂർക്കാട് ലൈബ്രറിയുടേയും , കൃഷി പുസ്തക കോർണറിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം കല്ലൂർക്കാട് കാർഷിക സ്വശ്രയ സംഘം പ്രസിഡന്റ് പി.ഡി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ: ജോസ് അഗസ്ത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ കെ ജയേഷ് , ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് , കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി കെ.കെ, സി.പി.എം ലോക്കൽ കമ്മിറ്റിഅംഗം .അനിൽകുമാർ, മർച്ചന്റ് സോസിയേഷൻ കല്ലൂർക്കാട് യൂണിറ്റ് കമ്മിറ്റിഅംഗം റ്റി. കെ പോൾ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ: ജോസ് അഗസ്ത്യൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലികൊടുത്തു.