കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പരോടി മലയിൽ തുടങ്ങുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ പാങ്കോട് വെമ റെസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധം ശക്തമാക്കുന്നു. വെണ്ണിക്കുളം പാങ്കോട് റോഡിലാണ് പ്ളാന്റ്.ഇവിടെ പ്ലാന്റ് വന്നാൽ സമീപ പ്രദേശത്തെ കോളനികളിലും, സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും, നാട്ടുകാർക്കും ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത്, ജില്ലാ കളക്ടർ, ആർ.ഡി.ഒ, എന്നിവർക്ക് പരാതി നൽകി.