കോലഞ്ചേരി: മഴുവന്നൂർ പബ്ലിക് ലൈബ്രറി സുഗതകുമാരിയെ അനുസ്മരിച്ചു. പഞ്ചായത്തംഗം നിജ ബൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി.വർക്കിയുടെ അദ്ധ്യക്ഷനായി. പ്രൊഫ.കെ.പി.കുരിയാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എൻ.കെ.അനിൽകുമാർ, പ്രവീൺകുമാർ, സി.ജി.കേശവൻ നായർ എന്നിവർ സംസാരിച്ചു.