കോലഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി മേഖലാ യോഗം കർഷക വിരുദ്ധ നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർക്കായി പ്രമേയം അവതരിപ്പിച്ചു. കോർപ്പറേ​റ്റുകൾക്കായി നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളെ യോഗം അപലപിച്ചു. കെ.എസ്.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ടി.വിജയൻ നായർ, ബാബു കുരുത്തോല, സി.ജി.ബാബു, സോണി ആന്റണി എന്നിവർ സംസാരിച്ചു.