കൊച്ചി: അദ്ധ്യാപകരെ ഫെസിലിറ്റേറ്ററായി മാറ്റി പഠനപ്രക്രിയ എങ്ങനെ മെച്ചപ്പെടുത്താമെന്ന ആശയമാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നതെന്ന് ഡോ. ഷക്കീല ഷംസു പറഞ്ഞു. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ.) സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. സി.പി.പി.ആർ. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഡോ. ഡി. ധനുരാജ് മോഡറേറ്ററായിരുന്നു.