കൊച്ചി: സീറോമലബാർസഭയിലെ മെത്രാന്മാരുടെ 29 ാമത് സിനഡിന്റെ ആദ്യയോഗം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇന്നു (തിങ്കൾ) മുതൽ 16 വരെ നടക്കും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാർക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഓൺലൈനായി സമ്മേളനം.
ദിവസവും വൈകുന്നേരം രണ്ടു മണിക്കൂർ വീതമാണ് സമ്മേളനം. വിവിധ രാജ്യങ്ങളിലെ സമയവ്യത്യാസം കണക്കിലെടുത്താണ് ക്രമീകരണം. 63 മെത്രാന്മാരും സിനഡിൽ പങ്കെടുക്കുമെന്ന് സഭാ വക്താവ് അറിയിച്ചു.