കോലഞ്ചേരി: കേന്ദ്ര സർക്കാരിന്റെ കർഷകദ്റോഹ ബിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന ദേശീയ കർഷക സമര പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകമാർച്ചും ഐക്യദാർഢ്യ സംഗമവും നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഡി.ഹരിദാസ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബിനീഷ് പുല്ല്യട്ടേൽ, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ റോയി ജോൺ തുടങ്ങിയവർ സംസാരിച്ചു.