നിർമ്മിതി കേന്ദ്രത്തിൽ പരിശീലനം, സ്റ്റൈപ്പന്റും കിട്ടും
കളമശേരി: കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ എറണാകുളം റീജിയണൽ സെന്ററിൽ ഒന്നര മാസം ദൈർഘ്യമുള്ള പൂന്തോട്ട നിർമ്മാണ പരിശീലനത്തിലേക്ക് 18 നും 40നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപ്പന്റും നൽകും.
വെള്ളകടലാസിൽ അപേക്ഷ വയസ് തെളിയിക്കുന്ന രേഖയും പൂർണ്ണ വിലാസവും ഉൾപ്പെടെ റീജിയണൽ എൻജിനിയർ ,കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, ചേനക്കാല റോഡ്, എച്ച് എം ടി കോളനി. പി. ഒ ,കളമശേരി പിൻ : 683503 എന്ന വിലാസത്തിൽ 2021 ജനുവരി 14 തീയതിക്ക് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.