das

ഫോർട്ടുകൊച്ചി: തറവാട്ട് വീട്ടിൽ ഗാനഗന്ധർവന്റെ ജന്മദിനം ആഘോഷിച്ച് സുഹൃത്തുക്കൾ. ഫോർട്ടുകൊച്ചിയിലെ തറവാട് വീട്ടിൽ ഹൗസ് ഓഫ് യേശുദാസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു പിറന്നാൾ ആഘോഷം. ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ ദാസേട്ടന്റെ ഗാനം ആലപിച്ചതിനു ശേഷം കേക്ക് മുറിച്ചു തുടക്കം കുറിച്ചു.

പിന്നണി ഗായകരായ അഫ്സൽ, പ്രദീപ് പള്ളുരുത്തി, കൊച്ചിൻ ഇബ്രാഹിം എന്നിവർ യേശുദാസിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ ആലപിച്ചു. ആർക്കിടെക്റ്റ് സി. നജീബ്, മുൻ കൗൺസിലർ തോമസ് മൈക്കിൾ, കൊച്ചിൻ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ശരത്, സിനിമ സംവിധായകൻ ഗ്രീഷ് എന്നിവരും സംബന്ധിച്ചു.