കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പട്ടിമറ്റം ഏഴാം വാർഡിൽ കുടുംബശ്രീ വാർഷികവും എസ്. എസ്. എൽ. സി , പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടത്തി. പട്ടിമറ്റം കമ്മ്യൂണിറ്റി ഹാളിൽ വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. ഉന്നത വിജയം വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ നിർവഹിച്ചു.
യൂണിറ്റ് തല അവാർഡ് വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് അനു അച്ചു നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.കെ. മീതീൻ, എം.ബി. യൂനുസ്, പി.കെ. അബൂബക്കർ, പഞ്ചായത്ത് സി.ഡി.എസ്. പ്രസിഡന്റ് രമാദേവി മോഹനൻ, കുടുംബശ്രീ ഫാക്കൽറ്റി ഐഷ, റാബിയ സലിം, ലത സുരേഷ് എന്നിവർ സംസാരിച്ചു.