കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ തൈക്കാവ്, മുറിവിലങ്ങ്‌ ചെമ്മലപ്പടി, പുക്കാട്ടുപടി റോഡിലൂടെ ബസ് സർവീസ് ആരംഭിക്കുന്നതിന് നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ. കിഴക്കൻ മേഖലയിൽ നിന്നുള്ള ബസുകൾ ചേലക്കുളം പള്ളിക്കവലയിൽ നിന്ന് തിരിഞ്ഞ്, കാവുങ്ങപ്പറമ്പ് വഴി പുക്കാട്ടുപടി റോഡിലേക്ക് എത്തിച്ചേരാനാകും.

തൈക്കാവ്‌,ചെമ്മലപ്പടി,പുക്കാട്ടുപടി റോഡ് വീതികൂട്ടി ബി.എം,ബി.സി നിലവാരത്തിലാക്കിയതോടെ ഇതുവഴി എറണാകുളത്തേക്കും ആലുവയ്ക്കും കോലഞ്ചേരി, മൂവാ​റ്റുപുഴ എന്നിവിടങ്ങളിലേക്കും എളുപ്പത്തിലും വേഗത്തിലും പോകാനാകുന്നതാണ് നാട്ടുകാരെ ഈ ആവശ്യം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. ബസ് സർവീസ് ആരംഭിച്ചാൽ ചേലക്കുളം, അറയ്ക്കപ്പടി, പെരുമാനി, കിളികുളം, ഐരാപുരം റബ്ബർ പാർക്ക് എന്നീ പ്റദേശങ്ങളിൽനിന്ന് വേഗത്തിലും എളുപ്പത്തിലും ചേലക്കുളം തൈക്കാവ് മുറിവിലങ്ങ്‌ ചെമ്മലപ്പടി വഴി പക്കാട്ടുപടിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ്, ഇടപ്പള്ളി എന്നിവിടങ്ങളിലും എത്തിച്ചേരാനാകും