കൊച്ചി: കോൺഗ്രസ് ജില്ലാ നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ഈമാസം 26ന് മുമ്പ് എല്ലാ ബൂത്ത് കമ്മിറ്റികളും പുന:സംഘടിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ വി.ഡി. സതീശൻ, പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, നേതാക്കളായ കെ. ബാബു, റോയ് കെ. പൗലോസ്, കെ.പി. ധനപാലൻ, ജോസഫ് വാഴയ്ക്കൻ, വി.ജെ. പൗലോസ്, എൻ. വേണുഗോപാൽ, അജയ് തറയിൽ, ടി.എം. സക്കീർ ഹുസൈൻ, ജയ്‌സൺ ജോസഫ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എം.ആ.ർ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.