പറവൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ കേരള കർഷക സംഘം പ്രതിനിധിയായി പറവൂരിൽ നിന്ന് പങ്കെടുക്കുന്ന കെ.എം. അമീറിന് യാത്രയയപ്പ് നൽകി. സമ്മേളനം സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ വൈസ് പ്രസിഡന്റ് എം.എസ്. ശ്യാംകുമാർ, കർഷക സംഘം ഏരിയ സെക്രട്ടറി കെ.ഡി. വേണുഗോപാൽ,ടി.എസ്. രാജൻ, എ.എസ്. അനിൽകുമാർ, പി.പി. അരുഷ്, ഇ.ജി. ശശി, കെ.കെ. ദാസൻ, കെ.എ. വിദ്യാനന്ദൻ, കെ.ജി. രാമദാസ് എന്നിവർ പങ്കെടുത്തു.