പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ പി.എസ്.സി പഠന പരിശീലനം തുടങ്ങി. ജ്യോതി ദിനേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.വി. ജിനൻ അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ദിനേശൻ, അൻവിൻ കെടാമംഗലം, വിഷ്ണു വിജയൻ എന്നിവർ സംസാരിച്ചു. വി.വി. രാജേഷ് ക്ലാസ് നയിച്ചു. ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ യുവ കലാകാരി കാജൽ ജ്യോതിലാലിനെ അനുമോദിച്ചു.