ആലുവ: ത്രിതല തിരഞ്ഞെടുപ്പിൽ വിജയികളായ ആലുവ നിയോജക മണ്ഡലത്തിലെ സി.പി.ഐ അംഗങ്ങൾക്ക് സ്വീകരണം നൽകി. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും ഫാമിംഗ് കോർപറേഷൻ ചെയർമാനുമായ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, ജില്ലാ കമ്മിറ്റിയംഗം ടി.എൻ. സോമൻ, എം.ഇ. പരീത്, വി. സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു.