കൊച്ചി: ഡൽഹി കർഷകർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗാന്ധി പ്രതിമക്ക് മുന്നിൽ പരിസ്ഥിതി പരിപാലന സമിതി ഐക്യദാർഢ്യ പ്രതിജ്ഞ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കലാം ആസാദ് ഉദ്ഘാടനം ചെയ്തു. പി. എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്. എം. എസ്. റഷീദ്, കെ. കെ. ജയപ്രകാശ്, എ. എം. അഷറഫ്, ജയൻ ജേക്കബ്, പ്രസാദ് തൊഴേരിൽ, വി. രാംകുമാർ, അനൂപ് റാവുത്തർ, ബിനു ജഗദീഷ്, ബോസ്‌കോ കളമശേരി എന്നിവർ പ്രസംഗിച്ചു.