agri
കാഞ്ഞൂർ സഹകരണ ബാങ്ക് പച്ചക്കറി തൈ വിതരണ ഉദ്ഘാടനം വാർഡുമെമ്പർ ചന്ദ്രവതി രാജൻ നിർവഹിക്കുന്നു

കാലടി: കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് പരിധിയിലെ 12 അങ്കണവാടികൾക്ക് പച്ചക്കറിതൈ,ഗ്രോബാഗ് വളം എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം വാർഡുമെമ്പർ ചന്ദ്രവതി രാജൻ നിർവഹിച്ചു.ഭരണ സമിതി അംഗങ്ങളായ വി.എസ് .വർഗ്ഗീസ്, അമ്മിണി ജോസ്, എ.എ.ഗോപി, ടി .ഡി. റോബർട്ട്, പി .എസ്സ്.പരീത്, സജിതലാൽ, ബേബി ശശി, എം. കെ .ലെനിൻ, സെക്രട്ടറി കെ.എസ് . .ഷാജി എന്നിവർ പങ്കെടുത്തു.