പറവൂർ: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സമുദായ അംഗങ്ങൾക്ക് കുഡുംബി കമ്മ്യൂറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കുഡുംബി ജനശക്തി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്.ആർ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പ്രീയ ഭരതൻ, ഗാന അനൂപ്, ജ്യോതി ദിനേശൻ, രതീഷ്, വർഷ ഹരീഷ്, ആശ മുരളി, ഷീല അശോകൻ, അംമ്പിളി സജീവൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച വിദ്യർത്ഥികൾക്ക് പുരസ്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. കുട്ടികൾക്കുള്ള സു -ബാല ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കെ. രാമചന്ദ്രൻ, വിജയലക്ഷ്മി, അഡ്വ. കെ.ബി. ജയകൃഷ്ണൻ, എം.കെ. ശശി, എ.സി. ഗീത എന്നിവർ സംസാരിച്ചു.