പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊണ്ടുവന്ന ബൈപാസ് റോഡിന്റെ അലൈൻമെന്റ് മാറ്റുന്നതിൽ മരുതു കവല റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും നിവേദനം നൽകാനും ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും അസോസിയേഷൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.കെ എൽദോസ്, മുനിസിപ്പൽ കൗൺസിലർ അഭിലാഷ് പുതിയേടത്ത്, പി.കെ റെജി, രതീഷ് പി. ചന്ദ്രൻ, പി. പ്രദീപ് കുമാർ, ഇ.കെ ബഷീർ, എ. എം എബ്രഹാം, ഡോ.വി സനൽകുമാർ, പ്രൊഫ.ആർ.ഭാസ്‌കരൻനായർ, പി.സി ജനിലാൽ എന്നിവർ സംസാരിച്ചു.