പെരുമ്പാവൂർ: തദ്ദേശ സ്ഥാപന മേധാവികൾക്ക് അവരുടെ വികസന ആശയങ്ങളും സങ്കൽപ്പങ്ങളും പങ്കുവയ്ക്കാൻ പ്രസ് ക്ലബ്ബ് പെരുമ്പാവൂർ ഒരുക്കുന്ന ' മീറ്റ് ദ ലീഡേഴ്‌സ്' പരിപാടി ഇന്നു മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 11.30 മുതൽ 12.30 വരെ പ്രസ് ക്ലബ്ബിലാണ് പരിപാടി. പെരുമ്പാവൂർ നഗരസഭ, കൂവപ്പടി, വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്തുകൾ, മുടക്കുഴ, അശമന്നൂർ, വേങ്ങൂർ, രായമംഗലം, കൂവപ്പടി, ഒക്കൽ, വെങ്ങോല, വാഴക്കുളം പഞ്ചായത്തുകൾ എന്നിവയുടെ സാരഥികളും അംഗങ്ങളും പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും.