sweekaranam
പെരുമ്പാവൂരിൽ നടന്ന പൗരസ്വീകരണ സമ്മേളനം ടെൽക് ചെയർമാൻ അഡ്വ: എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേന്ദ്ര സർക്കാർ കേരള ബാങ്കിനെ തകർക്കാൻ ഓരോരോ നിയമങ്ങൾ കൊണ്ടുവന്ന് ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എന്നാൽ കേരള ബാങ്കിനെ ശക്തിപ്പെടുത്തി സംസ്ഥാനത്തെ മികച്ച ബാങ്കാക്കി മാറ്റുമെന്നും കേരള ബാങ്ക് പ്രഥമ ചെയർമാൻ ഗോപി കോട്ടമുറിക്കൽ അഭിപ്രായപ്പെട്ടു. പെരുമ്പാവൂരിൽ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ: പുഷ്പദാസിനും ദേവസ്വം ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ അയ്യപ്പനും യോഗത്തിൽ സ്വീകരണം നൽകി. ടെൽക് ചെയർമാൻ അഡ്വ: എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി എം സലിമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് വി പി ശശീന്ദ്രൻ ,ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ,സി പി ഐ മണ്ഡലം സെക്രട്ടറി കെ പി റെജിമോൻ, സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായആർ എം രാമചന്ദ്രൻ എം ഐ ബീരാസ് ,സി എം അബ്ദുൾ കരിം, സുജു ജോണി,വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി ഷാജി, ശില്പ സുരേഷ്, ഗോപാൽഡിയോ, എൻ പി അജയകുമാർ എന്നിവർ സംസാരിച്ചു. ബഹുജന സംഘടനകൾ പുസ്തകങ്ങൾ നൽകിയാണ് ആദരിച്ചത്.