klm
നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ശിലാഭലകം ആന്റണി ജോൺ എം.എൽ.എ അനാഛാദനം ചെയ്യുന്നു

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.വീഡിയോ കോൺഫ്രൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ശിലഭലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.മജീദ്, വി.സി.ചാക്കോ, ഖദീജ മുഹമ്മദ്, ചന്ദ്രശേഖരൻ നായർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻസിന്ധു ഗണേശ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: മാത്യൂസ് നമ്പലി, ആശുപത്രി സൂപ്രണ്ട് ഡോ: എൻ.യു അഞ്ജലി തുടങ്ങിയവർ സന്നിഹിതരായി.