cpm
കെ.പി.ജി.സ്മൃതി സ്തൂപവും ഫലകവും കറുകുറ്റിയിൽ വനിതാക്കമ്മിഷൻ അധ്യക്ഷ എം.സി.ജേസഫയിൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: കവി കെ.പി.ജി. യുടെ ചരമവാർഷികം ആഴകം കെ.പി.ജി. ജംഗ്ഷനിൽ ആചരിച്ചു. സ്മൃതി സ്തൂപവും ഫലകവും വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്തു. കറുകറ്റി പഞ്ചായത്തിലെ എട്ട് എൽ.ഡി.എഫ് വാർഡ് മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു. പാറപ്പുറം ഡിപ്പോ ജംഗ്ഷനിൽ കെ.പി.ജി.സ്മാരക വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം സി.പി.എം അങ്കമാലി എരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു നിർവഹിച്ചു. അനുസ്മരണസമ്മേളനങ്ങളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിഎം.ആർ.സുരേന്ദ്രനും, കെ.എ.ചാക്കോച്ചനും സംസാരിച്ചു.