crime
ഡിറ്റോ

കാലടി: മഞ്ഞപ്ര സെബിപുരത്ത് വീടുകയറി ആക്രമണം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയിൽ. മഞ്ഞപ്ര സെബിപുരം പൈനാടത്ത് വീട്ടിൽ ഡിൻറോ (33) ആണ് കാലടി പൊലീസിന്റെ പിടിയിലായത്. ജനുവരി 4 ന് അർദ്ധരാത്രിയായിരുന്നു സംഭവം.

ഒളിവിൽ കഴിഞ്ഞ പ്രതിയെ റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കാലടി എസ്.എച്ച്.ഒ എം.ബി ലത്തീഫ് , എസ്.ഐ.ടി.ഡി ഡേവിസ്, ഏ.എസ്.ഐ മാരായ അബ്ദുൾ സത്താർ , ജോഷി തോമസ്, എസ്.സി.പി.ഒ മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.