കൊച്ചി: യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് ബുദ്ധിജീവികളും സാംസ്‌കാരികനായകന്മാരും മുൻന്യായാധിപന്മാരും തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് ജസ്റ്റിസ് കമാൽപാഷയുടെ സ്ഥാനാർത്ഥിയാകുവാനുള്ള താത്പര്യമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റും യു.ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.പ്രേംസൺ മാഞ്ഞമറ്റം പറഞ്ഞു.

നാലരവർഷം സർക്കാരിനെതിരെ പ്രതികരിക്കാത്തവരെ സ്ഥാനാർത്ഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.