sing

കൊച്ചി: ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനം സിംഗ് ഇന്ത്യ മ്യൂസിക്കൽ എന്റർടെയ്ൻമെന്റ് ആപ്പ് ആഘോഷിച്ചു. പ്രശസ്ത ഗായകൻ കൊച്ചിൻ മൻസൂർ 81 ഗാനങ്ങൾ 8 മണിക്കൂർ കൊണ്ട് ആലപിച്ചു. ആഘോഷം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജെറി അമൽദേവ്, ജെൻസി, ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, കൊച്ചിൻ ഇബ്രാഹിം, വർഗീസ് കാട്ടിപറമ്പൻ എന്നിവരെ ആദരിച്ചു. നടി പ്രിയങ്ക, സംവിധായകൻ ദീപു കരുണാകരൻ, ഗായിക മഞ്ജു മേനോൻ എന്നിവർ പങ്കെടുത്തു.