മൂവാറ്റുപുഴ: ജനപ്രതിനിധികൾ സാമൂഹ്യവികസനവും വളർച്ചയും ലക്ഷ്യംവയ്ക്കുന്നവരാകണമെന്ന് മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു. മൂവാറ്റുപുഴ രൂപതയിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. എം.സി.എ, എം.സി.വൈ.എം സംയുക്ത നേതൃത്വത്തിലായിരുന്നു ചടങ്ങ്. രൂപത വികാരി ജനറൽ മോൺ. ചെറിയാൻ ചെന്നിക്കര, ചാൻസലർ. ഡോ. തോമസ് മുതലപ്ര, എം. സി. വൈ. എം രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, എം.സി.എ രൂപതാ പ്രസിഡന്റ് വി. സി. ജോർജ്കുട്ടി, ജനറൽ സെക്രട്ടറി ഷിബു പനച്ചിക്കൽ, എം. സി. വൈ. എം പ്രസിഡന്റ് റിജോ ജോൺസൺ, എൻ. ടി. ജേക്കബ്, ടോമി കടവിൽ, പിറവം മുൻസിപ്പൽ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ്, തൃശൂർ വടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, പാമ്പാക്കുട പഞ്ചായത്ത് അംഗം ഫിലിപ്പ് ഇരട്ടയാനിക്കൽ, കാട്ടകമ്പാൽ പഞ്ചായത്ത് അംഗം വി. റ്റി. ഷാജൻ എന്നിവർ പ്രസംഗിച്ചു . പിറവം മുനിസിപ്പൽ കൗൺസിലർ മിനി സോജൻ, പാണഞ്ചേരി പഞ്ചായത്ത് അംഗം ഷീല അലക്‌സ്, കാട്ടകമ്പാൽ പഞ്ചായത്ത് അംഗം ബബിത ഫിലോ, പുത്തൂർ പഞ്ചായത്ത് അംഗങ്ങളായ മിനി റെജി, അരോഷ് ടി. എ, മുഴുവന്നൂർ പഞ്ചായത്ത് അംഗം ഷൈനി റെജി, തച്ചമ്പാറ പഞ്ചായത്ത് അംഗം ജോർജ് തച്ചംമ്പാറ, അഗളി പഞ്ചായത്ത് അംഗം ജോസ് പനയ്ക്കമറ്റം എന്നിവർ പങ്കെടുത്തു.