ebipalaal

മുളന്തുരുത്തി : കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഡൽഹി കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും പോകുന്നവരിൽ മുളന്തുരുത്തി ഏരിയയിൽ നിന്നും സമരത്തിൽ പങ്കെടുക്കുന്ന ആരക്കുന്നം മേഖല വൈസ് പ്രസിഡന്റ്‌ എബി പാലാലിന് യാത്രയയപ്പ് നൽകി. മുളന്തുരുത്തി പള്ളിത്താഴം ബസ് സ്റ്റാൻഡ് മൈതാനത്തിൽ ചേർന്ന പൊതു സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി എം. സി. സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.കർഷക സംഘം ഏരിയ പ്രസിഡന്റ്‌ സി. കെ. റെജി അദ്ധ്യക്ഷനായിരുന്നു.കർഷക സംഘം ഏരിയ സെക്രട്ടറി ടി. കെ. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം അജിത സലിം, സി.പി.എം ലോക്കൽ സെക്രട്ടറിമരായ പി. എൻ.പുരുഷോത്തമൻ, എം.ആർ. മുരളീധരൻ, മുളന്തുരുത്തി മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ്‌ കെ.സി ജോഷി, വ്യാപാരി വ്യവസായി ഏകോപന സമിതി മുളന്തുരുത്തി ടൗൺ യൂണിറ്റ് പ്രസിഡന്റ്‌ ബാബു കാലപിള്ളി, സെക്രട്ടറി എം.ബി.ബിനു തുടങ്ങിയവർ സംസാരിച്ചു.സ്വീകരണങ്ങൾക്ക് എബി പാലാൽ നന്ദി പറഞ്ഞു.