ssf
എസ്.എസ്.എഫ്. കോതമംഗലം ഡിവിഷന്‍ സ്റ്റുഡന്‍സ് കോണ്‍ഫ്രന്‍സ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍ കോഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: എസ്.എസ്.എഫ് കോതമംഗലം ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് കോൺഗ്രസ് സമാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ കോ ഓർഡിനേറ്റർ എൻ.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. നേരിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ മൂസ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി എന്നിവർ സംസാരിച്ചു. ആഷിക് സഖാഫി മോഡറേറ്ററായിരുന്നു. വിവിധ സെഷനുകളിൽ നടന്ന ക്ലാസുകൾക്ക് മീരാൻ സഖാഫി നെല്ലിക്കുഴി, ഹുസൈൻ , അബ്ദുൽ അലി എന്നിവർ നേതൃത്വം നൽകി. ബഷീർ, ഫൈസൽ , ഇബ്രാഹിം, മാഹിൻഎന്നിവർ സംസാരിച്ചു. ഡിവിഷൻ പ്രസിഡന്റ് ഹാരിസ് ഇർഫാനി സ്വാഗതവും സാദിക്ക് അഹ്‌സനി നന്ദിയും പറഞ്ഞു.