median

ഉദയംപേരൂർ : തൃപ്പൂണിത്തുറ വൈക്കം റോഡിലെ പത്താംമൈൽ വളവിൽ കാടുപിടിച്ചുകിടന്ന മീഡിയന് ശാപമോക്ഷം. പത്താം മൈൽ നൂപുരം ആൻട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ കാട് വെട്ടിത്തെളിച്ചു. കാട് പിടിച്ചുകിടക്കുന്ന മീഡിയനെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കൗമുദി വാർത്തയെ തുടർന്നാണ് യുവജനങ്ങൾ മീഡിയൻ വൃത്തിതിയാക്കിയത്. രാത്രിയിൽ വാഹനങ്ങൾ മീഡിയൻ കാണാതെ അപകടമുണ്ടാകുന്നത് പതിവായിരുന്നു. മീഡിയനിൽ റിഫ്ലക്ടർ പതിപ്പിക്കാനും ക്ലബ് ആലോചിക്കുന്നുണ്ട്.