ആലങ്ങാട് : ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് വിദ്യാലയത്തിന്റെ മുൻ പ്രിൻസിപ്പൽ കെ.എൻ.സുനിൽ കുമാറിനെ ആദരിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി ദേശീയ ഭാഷാ പ്രചരണത്ത രംഗത്ത് സമർപ്പണ മനോഭാവത്തോടെ ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ആദരം.
നിരവധി കുട്ടികളെ സൗജന്യമായി ഹിന്ദി പഠിപ്പിച്ച ഇദ്ദേഹത്തിന് ജില്ലയിലെ മികച്ച ഹിന്ദി പ്രചാരകനുള്ള അവാർഡ്, കേരള സ്റ്റേറ്റ് ഹിന്ദി പ്രചാരക സമിതിയുടെ മികച്ച ഹിന്ദി അദ്ധ്യാപകനുള്ള പുരസ്ക്കാരം,ജില്ലയിലെ മികച്ച ക്രിയാഗവേഷകനുള്ള സർവ ശിക്ഷ അഭിയാൻ പുരസ്ക്കാരം, സർവ്വ ശ്രേഷ്ഠ ഹിന്ദി പ്രചാരകനുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്ററാണ്.

ചടങ്ങ് ആലങ്ങാട് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.എസ്. ജഗദീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ആർ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ , ജീഷ്ണു വീപ്പാട്ട്, പ്രിൻസിപ്പൽ പി.എസ്.ജയലക്ഷ്മി, സുരേഷ് വാഴേലിൽ കെ.എസ് ലക്ഷ്മി എന്നിവർ സംസാരിച്ചു.

ലോക ഹിന്ദി ദിനത്തിൽ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ കെ എൻ സുനിൽകുമാറിനെ ആദരിക്കുന്നു .