കുറുപ്പംപടി: സാമൂഹികവിരുദ്ധർ വാട്ടർ അതോറിറ്റിയുടെ കീഴില്ലം മറ്റപ്പാടം പമ്പ് ഹൗസിലേക്കുള്ള ട്രാൻസ്‌ഫോമർ ഫ്യൂസ് യൂണിറ്റ് ഊരിയതായി പരാതി . ഇതേത്തുടർന്ന് ത്രിവേണി, 606, സംഗമം പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. പമ്പ് ഹൗസ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കീഴില്ലം എട്ടാം വാർഡ് അംഗം ജോയ് പതിക്കൽ കെ.എസ് ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് താത്കാലികമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
കെ.എസ് .ഇ.ബി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി.