കൊച്ചി: ജനസാന്ദ്രത കൂടിയ കേരളത്തിൽ ഇനി വേണ്ടത് എലിവേറ്റഡ് ഹൈവേകളാണെന്ന് വി ഫോർ കൊച്ചി. കുടിയൊഴിപ്പിക്കലുകളും സ്ഥലം ഏറ്റെടുക്കലും ഒഴിവാക്കാൻ എലിവേറ്റഡ് ഹൈവേകളാണ് സ്വീകാര്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

കേരളത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ എലിവേറ്റഡ് ഹൈവേകൾക്ക് വരുന്ന ചെലവ് കൂടുതലായിരിക്കില്ല. കോടികൾ മുടക്കി ഹൈവേകൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂലമ്പിള്ളികൾ ആവർത്തിക്കപ്പെടും. കുടിയൊഴിപ്പിക്കൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാവുന്ന സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ പോലുള്ള നിർമ്മാണങ്ങളാണ് സ്വീകാര്യമെന്ന് വി ഫോർ കൊച്ചി പ്രചാരണവിഭാഗം ഭാരവാഹി ക്യാപ്റ്റൻ മനോജ്കുമാർ പറഞ്ഞു.