കൊച്ചി: മത്തായി മാഞ്ഞൂരാന്റെ 51-ാം ചരമ വാർഷികത്തിന്റെ ഭാഗമായി 14 ന് വൈകിട്ട് 6 ന് കേരളാ പീപ്പിൾസ് മൂവ്‌മെന്റിന്റെയും ലോഹ്യ വിചാരവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കും. മൂവ്‌മെന്റ് ചെയർമാൻ അഡ്വ.ജേക്കബ് പുളിക്കൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും.
സണ്ണി എം. കപിക്കാട്, ഡോ. ജോസ് സെബാസ്റ്റ്യൻ, അഡ്വ. രജിനാർക് പരമേശ്വരൻ, നന്ദാവനം സുശീലൻ, കൊട്ടിയോടി വിശ്വനാഥൻ, പി.കെ. സിറിൾ, കുമ്പളം സോളമൻ, അഡ്വ. ജോൺസൻ പി. ജോൺ, അഡ്വ. പഞ്ഞിമല ബാലകൃഷ്ണൻ, കെ.കെ. ബോസ്, കെ.കെ. വമാലോചനൻ, അഡ്വ. ടി.വി. രാജേന്ദ്രൻ, സി.കെ. ജോസഫ്, പള്ളുരുത്തി സുബൈർ, നസീർ ധർമ്മൻ തുടങ്ങിയവർ പങ്കെടുക്കും. വൈറ്റില ഫ്ളൈഓവറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പുമന്ത്രിയും സ്വതന്ത്ര ജനകീയപ്രസ്ഥാനങ്ങളായ ട്വന്റി 20 യേയും വി ഫോർ കൊച്ചിയേയും അധിക്ഷേപിച്ചത് ശരിയായില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പ് അനധികൃതമായി പാലത്തിൽ വാഹനങ്ങൾ ഓടിച്ചുകയറ്റി പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് ഉചിതമായില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.