prameela

കൊച്ചി: ഇന്ത്യൻ ട്രൂത്ത് ഏർപ്പെടുത്തിയ മികച്ച സ്വയം സംരംഭകയ്ക്കുള്ള വുമൺ എക്‌സലൻസ് പുരസ്‌ക്കാരത്തിന് പ്രമീള സക്കറിയ അർഹയായി. ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് 20 വർഷത്തെ പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം. നിരവധി സ്ഥാപനങ്ങളുടെ അതിജീവനത്തിന് കരുത്തുറ്റ സംഭാവനകളാണ് പ്രമീള സക്കറിയ നൽകിയത്. പ്രശംസാപത്രവും ശില്പവും ഉൾപ്പെടുന്ന പുരസ്‌ക്കാരം ഫെബ്രുവരി ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ സമ്മാനിക്കുമെന്ന് ഇന്ത്യൻ ട്രൂത്ത് ചെയർമാൻ ഇ.എം. ബാബു അറിയിച്ചു.