മുളന്തുരുത്തി : യാക്കോബായസഭയ്ക്ക് നീതി ലഭിക്കുവാനും ഇടവകാംഗങ്ങൾ പണിതുയർത്തിയ ദേവാലയങ്ങളിൽ ഇടവകക്കാർക്ക് അവകാശവും ആരാധന സ്വാതന്ത്ര്യവും ഉറപ്പുവരുത്താനും സംരക്ഷിക്കാനും സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മുൻവശത്തുള്ള കൽക്കുരിശിങ്കൽ ആലാത്തുകെട്ടി വിശ്വാസികൾ പ്രതിജ്ഞ ചൊല്ലി.മാർത്തോമൻ കത്തീഡ്രലിലെ വിശ്വാസികൾ കൂനൻകുരിശ് സത്യത്തിന്റെ ഓർമ്മ പുതുക്കി അന്ത്യോഖ്യാ മലങ്കര ബന്ധത്തിന് വേണ്ടി രക്തസാക്ഷിയായ പരിശുദ്ധ അഹത്തുള്ള ബാവായെ സ്‌മരിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. വൈദികരും ഇടവക വിശ്വാസികളും പങ്കെടുത്തു.