കോതമംഗലം: മാർതോമ ചെറിയപള്ളി സംരക്ഷണത്തിന് പൊതുസമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഷംസുദീൻ മൗലവി അഭിപ്രായപ്പെട്ടു. ചെറിയപള്ളി കോതമംഗലം ദേശത്തിന്റെ കെടാവിളക്കാണ്. അത് അണയുവാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പള്ളി ഏറ്റെടുക്കലിനെതിരെ മതമൈത്രി സംരക്ഷണ സമിതിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി.വി. പൗലോസ് പഴുക്കാളി അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. സമിതി ചെയർമാൻ എ.ജി. അബ്രഹാം കൊമ്പത്താൻ, ഫാ. ബിനിൽ ബേബി, എൽദോസ് കീച്ചേരി, കെ.എ. ജേക്കബ്, പ്രൊഫ. എൽദോസ് അപ്പക്കൽ, മേരി കൊമ്പത്താൻ, ബേബി ആഞ്ഞിലിവേലി, ബിനോയ് മണ്ണഞ്ചേരി, ജോർജ് ഇടപ്പാറ, വികാരി ഫാ. ജോസഫ് പരത്തുവയലിൽ, ഫാ. ബിജു അരീക്കൽ, ഫാ. എൽദോസ് കാക്കനാട്, ഫാ. ബേസിൽ കൊറ്റിയ്ക്കൽ, ഫാ. സിച്ചു കാഞ്ഞിരുത്തിങ്കൽ, ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. ഗീവർഗീസ് പൂമറ്റം, ഫാ. മോൻസി നിരവത്തുകണ്ടത്തിൽ എന്നിവർ സംസാരിച്ചു. ഇന്നത്തെ ഉപവാസം വടവുകോട് പഞ്ചായത്ത് പ്രസിഡന്റ് അശോകൻ ഉദ്ഘാടനം ചെയ്യും.