ആലുവ: കീഴ്മാട് ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ. എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മുസ്തഫ കമാൽ, സെക്രട്ടറി വിജയൻ കണ്ണന്താനം, കുട്ടമശേരി സഹകരണ ബാങ്ക് പ്രസിഡന്റ് മീതീൻ പിള്ള, രാജലക്ഷ്മി, ജെ.എം. തോമസ്, ഷീല സതീശൻ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌നേഹ മോഹനൻ, കൃഷ്ണകുമാർ, സനില, കെ.കെ. നാസി എന്നിവരെയാണ് ആദരിച്ചത്. ലൈബ്രറി വനിതാവേദിയുടെ വാർഷികവും നടന്നു.