siva-muppathadam
തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി സംഘടിപ്പിച്ച സുഗതകുമാരി, യു.എ. ഖാദർ അനുസ്മരണം കവി ശിവൻ മുപ്പത്തടം ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി സംഘടിപ്പിച്ച സുഗതകുമാരി, യു.എ. ഖാദർ അനുസ്മരണം കവി ശിവൻ മുപ്പത്തടം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ നഹാസ് കളപ്പുരയിൽ, നിഷ, ലൈബ്രറി സെക്രട്ടറി കെ.പി. അശോകൻ, ജോയിന്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു.