കൊച്ചി: വൈറ്റില ഫ്ളൈഓവർ തുറന്നുകൊടുത്തതോടെ അടിപ്പാതയിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഫലം കാണുന്നു. ആഴ്ചയുടെ തുടക്കത്തിലും വലിയ കുരുക്ക് അനുഭവപ്പെട്ടില്ല. ഫ്ലൈഓവറിന്റെ അടിയിലൂടെ ഗതാഗതത്തിനേർപ്പെടുത്തിയ നിയന്ത്രണം തുടരാൻ ട്രാഫിക് പൊലീസ് തീരുമാനിച്ചു.

കടവന്ത്രയിൽ നിന്ന്

അണ്ടർ പാസ് വഴി

കടവന്ത്ര ഭാഗത്ത് നിന്ന് പേട്ട, പിറവം, കോട്ടയം ഭാഗത്തേയ്ക്ക് വരുന്ന വാഹനണൾ പഴയ പോലെ പൊന്നുരുന്നി അമ്പലത്തിതിനടുത്തുള്ള അണ്ടർ പാസ് വഴി കടക്കണം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഹബിൽ കയറണം. മറ്റു വാഹനങ്ങൾക്ക് സിഗ്നൽ പോയിന്റിലെ ഫ്രീ ലെഫ്റ്റ് വഴി കടന്നു പോകാം. കണിയാമ്പുുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹബ് വഴി കടന്ന് പോകണം.

പേട്ടയിൽ നിന്ന്

നേരിട്ടെത്താം

പേട്ട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൗവർ ഹൗസിന് സമീപത്ത് നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് ദേശീയപാതയിൽ കയറി യു ടേൺ എടുക്കണം. ഹബിൽ നിന്ന് വരുന്ന ബസുകൾക്കും ചമ്പക്കര ഭാഗത്ത് നിന്ന് ബസുകൾക്കും ഫ്ലൈഓവറിനടിയിലുള്ള സിഗ്നൽ പോയിന്റിലൂടെ സഹോദരൻ അയ്യപ്പൻ റോഡിലൂടെ കടവന്ത്ര ഭാഗത്തേയ്ക്ക് കടന്നുപോകാം. ഇടപ്പള്ളി ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേല്പാലത്തിനടിയിലുള്ള എൻ.എച്ച് വഴി സിഗ്നൽ നിർദ്ദേശങ്ങൾക്കനുസരിച്ച് കടന്ന് പോകണം.

അപാകതകൾ പരിഹരിക്കും.

സിഗ്നലിലെ അപാകതകൾ പരിഹരിക്കും. സിഗ്നൽ നിർദ്ദേശങ്ങൾ ഡ്രൈവർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയ സാഹചര്യയത്തിലാണ് അപാകത പരിഹരിക്കുന്നത്.

സി. ജയരാജ്

എക്സിക്യൂട്ടീവ് എൻജിനീയർ

ദേശീയ പാത വിഭാഗം

രാവിലെയും വൈകിട്ടും കുരുക്ക് രൂക്ഷം

കടവന്ത്ര ഭാഗത്ത് നിന്ന് പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയപോലെ അണ്ടർ പാസ് വഴിയാക്കിയത്തോടെ എളംകുളം മുതൽ വൈറ്റില ബിസ്മി വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ കുരുക്ക് രൂക്ഷമായി.അതേസമയം പേട്ട ഭാഗത്ത് എത്തിതിയാൽ വീണ്ടും കുരുക്ക് മുറുകും. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എടുക്കും എസ്.എൻ. ജംഗ്ഷൻ വരെയെത്താൻ. ചേർത്തല ഭാഗത്ത് നിന്ന് ഫ്ലൈഓവർ കയറി എൻ.എച്ചിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി തീരെ കുറവായതിനാൽ അവിടേയും രൂക്ഷമായ കുരുക്കാണ്. ഇടപ്പള്ളി ഭാഗത്തേക്കും ഇടപ്പള്ളിയിൽ വന്ന് ഫ്ലൈ ഓവറിലേക്കും പ്രവേശിക്കേണ്ട വാഹനങ്ങളും വല്ലാത്ത കുരുക്കിലാണ്.

അണ്ടർ പാസ് വഴി പോകണം

കടവന്ത്ര നിന്ന് വരുന്ന വാഹനങ്ങൾ പൂർണമായും അണ്ടർ പാസ് വഴി പോകണം. മറ്റേത് ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ പഴയ രീതിയിൽ തന്നെയോ അല്ലെങ്കിൽ ഫ്ലൈ ഓവറിന്റെ അടിയിലെ സിഗ്നൽ പാസ് വഴിയോ കടന്നുപോകാം. കുരുക്ക് ഒരുപരിധി വരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഫ്രാൻസിസ് എൻ.വി.

ട്രാഫിക് എസ്.ഐ.