കോലഞ്ചേരി: വിവിധ പഞ്ചായത്തുകളിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. കിഴക്കമ്പലത്ത് കെ.എ.ബിനു (വികസനം), ജെനീസ് പി.കാച്ചപ്പിള്ളി (ആരോഗ്യം, വിദ്യാഭ്യാസം), ആർ.ബിന്ദു (ക്ഷേമകാര്യം), കുന്നത്തുനാട്ടിൽ ജാൻസി ഡേവിഡ് (വികസനം), ലവിൻ ജോസഫ് (ആരോഗ്യം, വിദ്യാഭ്യാസം), പ്രസന്ന ഐ.എൻ. (ക്ഷേമകാര്യം), ഐക്കരനാട്ടിൽ എ. സത്യപ്രകാശ് (വികസനം), ആശ ജയകുമാർ (ആരോഗ്യം, വിദ്യാഭ്യാസം), പ്രസന്ന പ്രദീപ് (ക്ഷേമകാര്യം), മഴുവന്നൂരിൽ കെ.ആർ. രാജി (വികസനം), ജില്ലി രാജു (ആരോഗ്യം, വിദ്യാഭ്യാസം), ഷൈനി റെജി (ക്ഷേമകാര്യം) എന്നിവരാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നത്.