വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ കീഴിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗുരുവരം നിധി ലിമിറ്റഡിന്റെ ചെറായി ബ്രാഞ്ച് ഉദ്ഘാടനം 14ന് രാവിലെ 11 ന് യോഗം പ്രസിഡന്റ് ഡോ. എം. എൻ. സോമൻ നിർവഹിക്കും. നിധി ചെയർമാൻ ടി ജി വിജയൻ, മാനേജിംഗ് ഡയറക്ടർ ടി.ബി. ജോഷി, ഡയറക്ടർ കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

എടവനക്കാട് ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന ഗുരുവരം നിധിയുടെ ബ്രാഞ്ച് ഗൗരീശ്വരം ബിൽഡിംഗിലാണ് പ്രവർത്തനമാരംഭിക്കുന്നത്. സ്ഥിരനിക്ഷേപം, സേവിംഗ്‌സ് അക്കൗണ്ട് , ഗോൾഡ് ലോൺ , മറ്റ് വായ്പ സൗകര്യങ്ങളെല്ലാം ഗുരുവരം നിധിക്കുണ്ട്.