കാലടി: കഴിഞ്ഞ ദിവസം കാലടിയിൽ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വീട് തകർന്നു . മറ്റൂർ നീലംകുളങ്ങര ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുണ്ടേപ്പിള്ളി അമ്മിണിയുടെ വീടാണ് ഭാഗികമായി തകർന്നത്. വിധവയായ അമ്മിണിയും മൂന്നു പെൺമക്കളുമടങ്ങിയ കുടുംബം മൂന്നര സെന്റ് സ്ഥലത്താണ് താമസം.