തൃക്കാക്കര : കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷം കോർപ്പറേറ്റുകളുടെ വളർച്ച അതിവേഗത്തിലാണെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ കൗൺസിൽ അംഗം രാമാശിവശങ്കരൻ പറഞ്ഞു.കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ കർഷക സമരം 21 ദിവസവും ഉത്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി.എ.സുഗതൻ അധ്യക്ഷത വഹിച്ചു. എം.പി.വർഗീസ്, കെ.എം.ദിനകരൻ, എം.സി.സുരേന്ദ്രൻ , കെ.വി.ഏലിയാസ്, ഇ.കെ.ശിവൻ, പി.എം.ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.