വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം ഗുരുപ്രസാദം കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി ചെറായി നോർത്ത് ശാഖ സെക്രട്ടറി കെ.കെ രത്‌നന്റെ അദ്ധ്യക്ഷതയിൽ ഗുരുമന്ദിരത്തിൽ നടന്നു. കെ.ആർ മോഹനൻ സ്വാഗതവും, ബീന സുനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബീന സുനിൽകുമാർ (കൺവീനർ), ഷബിത സാബു (ജോ. കൺവീനർ), കെ.ആർ മോഹനൻ, ടി.എം സന്തോഷ്, ലൈല ഹാർഷൻ എന്നിവരെ തെരഞ്ഞെടുത്തു.