വൈപ്പിൻ: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി വൈപ്പിൻ യൂണിറ്റ് പതിനെട്ടാമത് വാർഷികം ഫാ. ജോസഫ് കരുമത്തി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എസ്. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജെ മാമ്പിള്ളി, ജില്ലാ ട്രഷറർ വിദ്യാധര മേനോൻ, താലൂക്ക് ചെയർമാൻ ടി.എം. നൂഹ് , ജോണി വൈപ്പിൻ, ജോസ് വി ദേവസി, ജോസഫ് കിഴക്കേടൻ, കെ.ബി. സാംസൺ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ജോൺ ജെ മാമ്പിള്ളി (ചെയർമാൻ), ജോയ് നായരമ്പലം (വൈസ് ചെയർമാൻ), ഡാർലി ഫ്രാൻസിസ് (സെക്രട്ടറി), ജോസ് വി ദേവസി (ജോ. സെക്രട്ടറി), കെ.ബി. സാംസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.