കൊച്ചി: നിർമ്മാണസാധന സാമഗ്രികളുടെ അമിതമായ വിലക്കയറ്റം മൂലം നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിലായതായി കൊച്ചി കോർപ്പറേഷൻ കോൺട്രാക്‌ടേഴ്സ് ഫോറം പ്രസിഡന്റ് കുമ്പളം രവിയും രക്ഷാധികാരി വേണു കറുകപ്പള്ളിയും പറഞ്ഞു. കമ്പിയുടെ വില കിലോയ്ക്ക് 16 രൂപ കൂടി. മൂന്നു മാസം കൊണ്ട് 40 ശതമാനം വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മണൽ,മെറ്റൽ,എം സാന്റ് തുടങ്ങിയ നിർമ്മാണ വസ്തുക്കളുടെ വിലയിലും കുതിച്ചുകയറ്റം ഉണ്ടായി. തൊഴിലാളികളുടെ കൂലി 900ൽ നിന്ന് 1200 യായി വർദ്ധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിന്റെ മറവിൽ വില വർദ്ധിപ്പിച്ച് അമിതലാഭം കൊയ്യാനുള്ള നീക്കം നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് അവർ പറഞ്ഞു.